Aim and objectives

1 . പേര് 
 ഈ സംഘത്തിന്റെ പേര് ശ്രീ പുഷ്പകബ്രാഹ്മണ  സേവാ സംഘം എന്നും  ചുരുക്ക പേര്  SPSS  എന്നുമായിരിക്കും
2 . ആഫീസ് 
 ഈ സംഘത്തിന്റെ രജിസ്റ്റർ ചെയ്യപ്പെട്ട ഓഫീസ് തിരുവനന്തപുരത്തും , അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് ജനറൽ സെക്രെട്ടറിയുടെ  വാസ സ്ഥലവുമായിരിക്കും
3 . വ്യാപ്തി  
 ഈ സംഘത്തിന്റെ പ്രവർത്തനം ഭാരതമൊട്ടുക്കും , ഭാരതത്തിന്റെ പുറത്തും  നിബന്ധന I -2  സമുദായം എന്ന നിർവചനത്തിൽ പറയുന്ന സമുദായ അംഗങ്ങൾ  നിവസിക്കുന്ന സ്ഥലങ്ങളും ആയിരിക്കും
 
സംഘത്തിന്റെ ഉദ്ദേശ്യങ്ങൾ  താഴെ കൊടുക്കുന്നു
 1 . സമുദായ അംഗങ്ങളുടെ ആത്മീയവും സാംസ്കാരികവും വിദ്യാഭ്യസപരവും  സാമ്പത്തികവുമായ ഉത്കര്ഷത്തിനു വേണ്ടി പ്രവർത്തിക്കുക
2 . സമുദായ അംഗങ്ങളുടെ ഇടയിൽ ഐക്യമത്യം ,സ്വാശ്രയശീലം എന്നിവ വളർത്തുക

  ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം , 1968  ജൂലൈ 28 നു  തിരുവനന്തപുരം ആസ്ഥാനമായി തുടക്കം കുറിച്ചു. പ്രഥമ പ്രസിഡണ്ടായി ഡോ.എസ്.വാസുദേവിനെയും ജനറൽ സെക്രട്ടറിയായി ശ്രീ. ആറന്മുള നീലകണ്ഠൻ ഉണ്ണിയേയും , ട്രെഷറർ ആയി തൃശൂർ പി രാധാകൃഷ്ണനെയും  തിരഞ്ഞെടുത്തു. ഷോഡശ സംസ്കാരം അനുഷ്ഠിക്കുന്ന സമാന സമുദായക്കാരായ നമ്പീശൻ , നമ്പിടി, ഉണ്ണി,പ്ലാപ്പളി,ഇളയത് , മൂത്തത്, കുരിക്കൾ  എന്നിങ്ങനെയുള്ളവരെ   ഒത്തൊരുമിച്ചു കൊണ്ട് പോകുന്നതിനും തമ്മിൽ ഐക്യമുണ്ടാകുന്നതിനു വേണ്ടിയുമായിരുന്നു ശ്ര...read more

Quick Contact
Subscribe Us

Hari Narayanan T.R (General Secretary SPSS)
Pushpaka Mandiram North Nada, 2nd Ring Road Guruvayoor

Connect With Us