History

 
ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം , 1968  ജൂലൈ 28 നു  തിരുവനന്തപുരം ആസ്ഥാനമായി തുടക്കം കുറിച്ചു. പ്രഥമ പ്രസിഡണ്ടായി ഡോ.എസ്.വാസുദേവിനെയും ജനറൽ സെക്രട്ടറിയായി ശ്രീ. ആറന്മുള നീലകണ്ഠൻ ഉണ്ണിയേയും , ട്രെഷറർ ആയി തൃശൂർ പി രാധാകൃഷ്ണനെയും  തിരഞ്ഞെടുത്തു. ഷോഡശ സംസ്കാരം അനുഷ്ഠിക്കുന്ന സമാന സമുദായക്കാരായ നമ്പീശൻ , നമ്പിടി, ഉണ്ണി,പ്ലാപ്പളി,ഇളയത് , മൂത്തത്, കുരുക്കൾ   എന്നിങ്ങനെയുള്ളവരെ   ഒത്തൊരുമിച്ചു കൊണ്ട് പോകുന്നതിനും തമ്മിൽ ഐക്യമുണ്ടാകുന്നതിനു വേണ്ടിയുമായിരുന്നു ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം പ്രധാനമായും ഊന്നൽ നൽകിയത്.
110 വർഷങ്ങൾക്കു  മുന്നേ കണ്ണൂരിൽ പ്രവർത്തിച്ച സ്ഥാനിക ദ്വിജ സർവ മംഗള യോഗം ,90  വര്ഷം മുന്നേ തിരുവന്തപുരത്ത് ഉണ്ടായിരുന്ന കുരുക്കൾ  സമാജവും ഗുരുവായൂരിൽ പ്രവർത്തിച്ച നമ്പീശ അഭ്യുദയ സമാജവും നമ്മുടെ പാരമ്പര്യത്തെ വിളിച്ചോതുന്നു.
1963ബ്രാഹ്മണ സമൂഹത്തെ ദിവസങ്ങൾ കൊണ്ട് പാപ്പരാകപ്പെട്ട പരിഷ്‌കാരങ്ങൾ കൊണ്ട് പൊറുതിമുട്ടിയപ്പോഴും പ്രതിഫലം നോക്കാതെ തന്റെ കർത്യവ്യമെന്നോണം ക്ഷേത്ര പ്രവർത്തികളിൽ ഏർപ്പെട്ടവരാണ് ബ്രാഹ്മണ സമൂഹം.
2018 ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം അതിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്നു, കാലയളവിൽ ഇന്ന് നിലയയിൽ എത്തി നിൽക്കുന്ന നമ്മുടെ സംഘടനയെ ഉന്നതിയിൽ എത്തിക്കുവാൻ പരിശ്രമിച്ചവരെ  ഓർക്കുകയാണ്.
 
തിരുവിതാംകൂർ മതപാഠശാല ഇൻസ്‌പെക്ടർ ആയിരുന്ന ആറന്മുള എൻ. വി. നീലകണ്ഠൻ  ഉണ്ണി തന്റെ ഇച്ഛാശക്തിയും സാമൂഹിക ബോധവും കൈവെടിയാതെ നിരന്തര അന്വഷണങ്ങൾക്കൊടുവിൽ അന്നത്തെ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ആയിരുന്ന ഡോ.എസ് .വാസുദേവൻ എന്നിവരുമായുള്ള കൂടിച്ചേരൽ ഒരു പുതു ചരിത്രത്തിനു നാന്ദി കുറിച്ചു. തുടർന്ന്  ശ്രീ പി.എൻ കൃഷ്ണ ശർമ്മ, വൈക്കം ശങ്കരൻ ഉണ്ണി, എറണാകുളം പരമേശ്വരൻ ഉണ്ണി എന്നിവരും കൂടി ചേർന്നാണ് സംഘടനക്ക് പ്രാഥമിക രൂപം നൽകിയത്. പിന്നീട് വിവിധ കാലങ്ങളിലായി നിരവധി നേതാക്കൾ അഥവാ സാമൂഹിക പരിഷ്കർത്താതാക്കൾ സംഘടനക്ക് കരുത്തു പകർന്നു. ശ്രീ ജ്യോതി , ശ്രീ. വി.ഉണ്ണികൃഷ്ണൻ നമ്പീശൻ , ശ്രീ. പി.ആർ.രാമൻ നമ്പീശൻ ശ്രീ., എ.ജി.കുരുക്കൾ  , ശ്രീ. സി വാസുദേവൻ നമ്പീശൻ , ശ്രീ.കെ. പി .നാരായണൻ നമ്പീശൻ , ശ്രീ. വി നാരായണൻ ഉണ്ണി, ശ്രീ.ടി.എം.ഡി നമ്പീശൻ , ശ്രീ.പി.പുരുഷോത്തമൻ നമ്പീശൻ , ശ്രീ.എൻ ,കേശവൻ  നമ്പീശൻ , ശ്രീ. വി,കെ,നാരായണൻ നമ്പീശൻ എന്നിവരെ അവസരത്തിൽ  പ്രണാമം അർപ്പിക്കുകയും ചെയ്യുകയാണ്.
 
പുഷ്പക പ്രാർത്ഥന
ശ്രീ പി.ആർ .രാമൻ നമ്പീശനാണ് നമ്മുടെ സംഘടനക്ക് വേണ്ടി ഒരു സമുദായ പ്രാർത്ഥനക്കു രൂപം നൽകിയത്.
ഓംകാര പൊരുളാം…….
 
തുടർന്നു സംഘടനയിലുണ്ടായ പ്രധാന പരിപാടികളിലേക്ക് ഒരു എത്തി നോട്ടം
 
1993 തിരുവന്തപുരത്ത്‌ നടന്ന ജൂബിലി സമ്മേളനം
1995 പുനർജീവിപ്പിച്ച പുഷ്പകധ്വനി മാസിക 
1998  ആരംഭിച്ച ത്രിതല സംവിധാനം
2008 തുടക്കം കുറിച്ച തൃശ്ശൂരിലെ മിഡാസ് ആയുർവേദ മരുന്നുല്പാദനം
2001 ഗുരുവായൂരിൽ നിർമിച്ച ആസ്ഥാന മന്ദിരം
2004 മൂക്കുതല സമ്മേളനത്തിൽ തുടക്കം കുറിച്ച വനിതാ സമ്മേളനം
2004 ആരംഭിച്ച പ്രഥമ വിദേശ പ്രാദേശിക സഭ - ദുബായ്
2007 ൽ  AKBF , AIBF  എന്നി സംഘടകളുമായുള്ള സുദൃഢ ബന്ധം
2008 ആരംഭം കുറിച്ച ബാലയുവജനവേദി
2008 തുടങ്ങിയ മേഖല സമ്മേളനങ്ങൾ
2009 ആരംഭിച്ച പുഷ്പക രത്നം , പുഷ്പകശ്രീ അവാർഡുകൾ
2009 ൽ  തുടങ്ങിയ പരസ്പര സഹായ നിധി
2009 ൽ  കോഴിക്കോട് നടന്ന അന്താരാഷ്ട്ര ബാലയുവജന സമ്മേളനം
2010 ൽ  തുടങ്ങിയ ഉപസമിതികൾ
2010 ൽ  തിരൂരിൽ നടന്ന പ്രഥമ ബാലയുവജന സഹവാസ ക്യാമ്പ്
2010 ൽ  നടന്ന മക്കത്തായ വിളംബരം , സാകേതം
2013 ൽ  തുടക്കം കുറിച്ച പരിണയം  - ഓൺലൈൻ പോർട്ടൽ 2015
2014 ൽ  നടന്ന കമ്പ്യൂട്ടർവത്കരണം
2014 ൽ  കലക്ടറേറ്റിൽ നടന്ന സമുദായങ്ങങ്ങളുടെ കൂട്ട ധർണയും പ്രതിഷേധവും
2014 ൽ  പുഷ്പക മന്ദിരം പുനരുദ്ധാരണം പൂർത്തിയാക്കൽ
2014 ൽ  വിദ്യാഭ്യാസ ഉപസമിതി പരിപാടികൾ
2014  മുതൽ ദേശീയ വനിതാ സംഗമം
2015  ലെ പേര് മാറ്റം  , തിരിച്ചറിയൽ കാർഡുകൾ
2015 തുടക്കം കുറിച്ച വിനോദ വിദേശ  യാത്രകൾ
2016 തുടക്കം കുറിച്ച വീ കെയർ
2016 ലെ പരിക്രമണം
2016 ൽ  തുടക്കം കുറിച്ച വനിതാവേദി- മിത്രമസി
2017 ലെ സംയോഗം , സഞ്ചാരം ,
2017 മുതൽ  തേജസ്വനി   അവാർഡ്
2017 പി ബി എസ് പെരുമ്പാവൂർ - വസ്ത്ര വിതരണം
2017 ആലപ്പുഴയിൽ തുടങ്ങിയ ഗോശാല
2017 നടന്ന വിവിധ മിത്രമസി ക്യാമ്പുകൾ
2017 യുവത - കാലടിയിൽ നടന്ന ദ്വിദിന യുവജന ക്യാമ്പ് , യുവ സമ്മേളനം
2017 നടന്ന സംസ്കാരം -2017 , ദ്വിദിന സാംസകാരിക ക്യാമ്പ്
2017 ൽ  വാനപ്രസ്ഥം - വനിതാ വേദി തുടക്കം കുറിച്ച കൂടിച്ചേരൽ ,
2017 ൽ  ബ്ലഡ് ഗ്രൂപ്പ്  - മൊബൈൽ അപ്ലിക്കേഷൻ
2017 ൽ  തുടക്കം കുറിച്ച വനിതാ വേദി ജില്ലാ തല സദർശനം
2018 ൽ  വാനപ്രസ്ഥം -  പ്രഥമ ക്യാമ്പ്
വിദ്യാഭ്യാസ നിധി , ചികിത്സ നിധി , വിഷു കൈനീട്ടം, വിവിധ എൻഡോവ്മെന്റുകൾ എല്ലാ വർഷവും നൽകുന്ന വിദ്യാഭ്യാസ അവാർഡുകൾ എന്നിവയും എടുത്തു പറയേണ്ടതാണ്.

  ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം , 1968  ജൂലൈ 28 നു  തിരുവനന്തപുരം ആസ്ഥാനമായി തുടക്കം കുറിച്ചു. പ്രഥമ പ്രസിഡണ്ടായി ഡോ.എസ്.വാസുദേവിനെയും ജനറൽ സെക്രട്ടറിയായി ശ്രീ. ആറന്മുള നീലകണ്ഠൻ ഉണ്ണിയേയും , ട്രെഷറർ ആയി തൃശൂർ പി രാധാകൃഷ്ണനെയും  തിരഞ്ഞെടുത്തു. ഷോഡശ സംസ്കാരം അനുഷ്ഠിക്കുന്ന സമാന സമുദായക്കാരായ നമ്പീശൻ , നമ്പിടി, ഉണ്ണി,പ്ലാപ്പളി,ഇളയത് , മൂത്തത്, കുരുക്കൾ   എന്നിങ്ങനെയുള്ളവരെ   ഒത്തൊരുമിച്ചു കൊണ്ട് പോകുന്നതിനും തമ്മിൽ ഐക്യമുണ്ടാകുന്നതിനു വേണ്ടി...read more

Quick Contact
Subscribe Us

Hari Narayanan T.R (General Secretary SPSS)
Pushpaka Mandiram North Nada, 2nd Ring Road Guruvayoor

Connect With Us