പുഷ്പകധ്വനി മാസിക
ശ്രീ പുഷ്പകബ്രാഹ്മണ സേവാ സംഘം പ്രസിദ്ധീകരിക്കുന്ന ഒരു മാസികയാണ് പുഷ്പകധ്വനി. ഭൂരിപക്ഷം എല്ലാ അംഗങ്ങളുടെ ഗ്രഹത്തിലും ഈ മാസിക കൃത്യമായി വരുത്തുന്നു. സംഘടയുടെ അതാതു മാസത്തെ പ്രവർത്തനങ്ങൾ ഈ മാസികയിൽ വിശദമായി എഴുതി വരുന്നു.
പുഷ്പകധ്വനി
സംഘടനയുടെ മുഖപത്രമായ പുഷ്പകധ്വനി നമ്മുടെ ഏവരുടെയും അഭിമാനമാണ്. എല്ലാ മാസവും കൃത്യമായി തന്നെ പുഷ്പകധ്വനി നമ്മളിൽ എത്തിക്കുവാൻ പാടുപെടുന്നവർ നിരവധിയാണ്. അവരുടെ പ്രവർത്തനങ്ങളെ ഈ അവസരത്തിൽ അഭിനന്ദിക്കുകയാണ്. മാസിക പ്രിൻറ് ചെയ്യുവാനുള്ള തുകയിൽ വലിയ വർദ്ധനവ് വന്നതുകൊണ്ട് ഈ വർഷം പുഷ്പകധ്വനിയുടെ വരിസംഖ്യ 300 ആക്കുകയും പരസ്യങ്ങളിൽ ചെറിയ വർദ്ധനവ് വരുത്തുകയും ചെയ്തിട്ടുണ്ട്. 2019 ജനുവരി മുതൽ കെട്ടിലും മട്ടിലും മാറ്റംവരുത്തി പ്രസിദ്ധീകരിച്ചുവരുന്നു . 292 മത് ലക്കം ആണ് ഏപ്രിലിൽ പ്രസിദ്ധീകരിച്ചത്. ഈ ഒരു മാസിക നമ്മളിൽ എത്തിച്ചു തരുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നവരും അതിനുവേണ്ട പരസ്യങ്ങളും മറ്റും തരുന്നവരോടും ഈ അവസരത്തിൽ നന്ദി പറയുകയാണ്.
പുതിയ നിരക്കുകൾ താഴെ കൊടുക്കുന്നു.
1. Back Cover (Colour) 7, 000
2. Inside Front Cover & inside Back Cover (Colour) 6,000
3. Full Page (Colour) 5,000
4. Full Page (B&W) 3,000
5. Half Page (B&W) 2,000
6. Quarter Page (B&W) 1,000
7. Matrimonial advt - for Members 750
8. Matrimonial advt - for Others 1,000